National News

ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിൽ; ഭർതൃമാതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ചെന്നൈ : കുടുംബവഴക്കിനെത്തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അന്വേഷണം വഴി തെറ്റിക്കാൻ 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്.

തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്. ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടർന്നു. ഇന്നലെ പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!