കമൽഹാസൻ-ലോകേഷ് കനകരാജ് ടീമിന്റെ വിക്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ ഏവരും കാത്തിരുന്ന ആ മുഖം കൂടി വെളിപ്പെടുത്തുകയാണ് സംവിധായകൻ. വിക്രം ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവരുമ്പോൾ അതിൽ താരമാകുന്നത് സൂര്യയാണ്. സൂര്യയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്താതെയുള്ള ക്യാരക്ടർ പോസ്റ്ററാണ് ലോകേഷ് പുറത്തു വിട്ടിരിക്കുന്നത്.
ഇരുന്നുകൊണ്ട് പുറംതിരിഞ്ഞുനോക്കുന്ന പോലെയാണ് പോസ്റ്ററിൽ താരത്തിന്റെ മുഖം. മൂക്കും കണ്ണുകളും നെറ്റിയുമാണ് കാണാനാവുക. സൂര്യ എന്നെഴുതിയതിന് ശേഷം കഥാപാത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് ചോദ്യചിഹ്നമാണ് ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായതിന് സൂര്യയോട് നന്ദിയും പറയുന്നുണ്ട് ലോകേഷ്.അതേസമയം റിലീസിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രം 200 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം വിറ്റതില്‍ നിന്നും 200 കോടിയിലധികം ചിത്രം നേടിയതായി ട്രേഡ് അനലിസ്റ്റായ ബാലയാണ് അറിയിച്ചത്.
Thank you soo much @Suriya_offl sir ✨for this 🔥#VikramFromJune3 pic.twitter.com/brKJBe5n3G
— Lokesh Kanagaraj (@Dir_Lokesh) June 1, 2022