സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം. ക്ലബ്ഹൗസിന് സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ തുടങ്ങാന്‍ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം മാർച്ചിൽ നടത്തിയെന്നും വാർത്തകളുണ്ട്.
ക്ലബ്ഹൗസിന് സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ചാറ്റ് റൂമിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാല്‍ ക്ലബ് ഹൗസിന് സമാനമായ രീതിയില്‍ പബ്ലിക് ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമില്‍ ഉണ്ടാകില്ല.