National News

നിയമസഭാ തിരഞ്ഞെടുപ്പ് : സൗജന്യമായി പാൽ, പാചകവാതകം; വാഗ്ദാനങ്ങളുമായി ബിജെപി

ബെംഗളൂരു: കർണാടക പിടിക്കാൻ കച്ചമുറുക്കി ബിജെപി. വോട്ട് ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇംഗ്ലിഷ് അക്ഷരമാലയിലെ ആറ് ‘എ’കൾക്കാണ് മുൻതൂക്കം. അന്നം, അഭയം, അക്ഷരം, ആരോഗ്യം, അഭിവൃദ്ധി, ആദായം എന്നിങ്ങനെ തിരിച്ചാണു പാർട്ടിയുടെ വാഗ്ദാനങ്ങൾ.

ഏകീകൃത സിവിൽ കോഡ് (യുസിസി), ദേശീയ പൗര റജിസ്റ്റർ (എൻആർസി) എന്നിവ നടപ്പാക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ‌ ജെ.പി.നഡ്ഡ പറഞ്ഞു. ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി ഓരോ വർഷവും 3 പാചകവാതക സിലിണ്ടർ, എല്ലാ മുനിസിപ്പൽ കോർപറേഷനിലെ വാർഡുകളിലും അടൽ ആഹാര കേന്ദ്രം വഴി ആരോഗ്യകരവും മികച്ചതുമായ ഭക്ഷണം, ബിപിഎൽ റേഷൻ കാർഡുള്ളവർക്ക് ദിവസവും അര ലീറ്റർ നന്ദിനി പാലും പ്രതിമാസം 5 കിലോ ചെറുധാന്യവും തുടങ്ങിയവയാണ് ‘അന്ന’ വിഭാഗത്തിലുള്ളത്.

ഭൂ–ഭവന രഹിതർക്കായി 10 ലക്ഷം ഹൗസിങ് സൈറ്റുകൾ, എസ്‌സി–എസ്‍ടി വിഭാഗം വനിതകൾക്കായി 5 വർഷത്തേക്ക് 10,000 രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയവയാണ് ‘അഭയ’ത്തിലുള്ളത്. സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തൽ, ഐടിഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച യുവ പ്രഫഷണലുകളെ സൃഷ്ടിക്കൽ, ഐഎഎസും ബാങ്കിങ്ങും സർക്കാർ ജോലിയും ആഗ്രഹിക്കുന്ന യുവാക്കൾക്ക് സാമ്പത്തിക–കരിയർ സഹായങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ‘അക്ഷരം’.

മുനിസിപ്പൽ കോർപറേഷനിലെ എല്ലാ വാർഡിലും നമ്മ ക്ലിനിക്, പ്രതിവർഷം മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’ വിഭാഗത്തിലുള്ളത്. അടുത്ത തലമുറയ്ക്കായി ബെംഗളൂരുവിനെ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക, ഡിജിറ്റൽ ഇന്നവേഷന്റെ ആഗോള ഹബ്ബായി ബെംഗളൂരുവിനെ മാറ്റുക, കർണാടകയെ ഇലക്ട്രിക് വാഹനങ്ങളുെട ഹബ്ബാക്കുക, കാർഷിക മേഖലയ്ക്കായി 1.30 ലക്ഷം കോടിയുടെ കെ–അഗ്രി ഫണ്ട്, 5 പുതിയ അഗ്രോ–ഇൻഡസ്ട്രി ക്ലസ്റ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ‘അഭിവൃദ്ധി’.

കല്യാൺ സർക്യൂട്ട്, പരശുരാമ സർക്യൂട്ട്, ഗണഗാപുര ഇടനാഴി തുടങ്ങിയവയിലൂടെ സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുക, നിർമാണ മേഖലയിൽ 10 ലക്ഷം തൊഴിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് ‘ആദായം’ വിഭാഗത്തിലുള്ളത്. എസി മുറിയിലിരുന്നല്ല, പ്രവർത്തകർ സംസ്ഥാനത്ത് എല്ലായിടത്തും സന്ദർശിച്ചു ശേഖരിച്ച വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് പ്രകടന പത്രിക തയാറാക്കിയതെന്നു നഡ്ഡ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!