
മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്സിൻ ആണ് ട്രക്കിൽ ഉണ്ടായിരുന്നത്.
നാര്‍സിങ്പൂരിലെ കരേലി ബസ്റ്റാന്‍റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്കിന്‍റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. 8 കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്സീൻ. രാജ്യത്ത് വാക്സീൻ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം.
അതേസമയം, മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷം ഡോസ് വാക്സീൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 79 ലക്ഷം ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

