Trending

സഹപാഠിക്ക് ഒരു വീട് പദ്ധതി: വിദ്യാർത്ഥിനിക്ക് വീടിന്റെ താക്കോൽ കൈമാറി

കുന്ദമംഗലം: സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി നിർമ്മിച്ച വീട് കൈമാറി. സ്കൂളിലെ പി.ടി.എ, അധ്യാപകർ, വിദ്യാർത്ഥികൾ, സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. കിരൺ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് കൈമാറി. പി.ടി.എ പ്രസിഡന്റ് ടി.പി നിധീഷ് അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.പി. വസന്തരാജ് മുഖ്യാതിഥിയായി.പ്രിൻസിപാൾ ഒ. കല, പ്രധാന അധ്യാപകൻ എം. പ്രവീൺ, വാർഡ് മെംബർമാരായ എം.എം. പ്രസാദ്, വി. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പി. പ്രവീൺ, ടി.പി. സുരേഷ്, ബാബു നെല്ലൂളി , പി. കോയ, എം.എം. സുധീഷ് കുമാർ, ത്രിവിക്രമൻ, രാജനാരായണൻ, പി.കെ. ഷാജി, എം. കൃഷ്ണമണി, സംസാരിച്ചു.

സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. കിരൺ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് കൈമാറുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!