Trending

കൊടുവള്ളി നഗരസഭയിലും ഫിറോസിന് ഊഷ്മള വരവേൽപ്പ്

കൊടുവള്ളി: നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി പി കെ ഫിറോസിന് ലഭിച്ചത് ഊഷ്മള വരവേൽപ്പ്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തടിച്ചു കൂടിയ നൂറ് കണക്കിനാളുകളാണ് പല കേന്ദ്രങ്ങളിലും ഫിറോസിനെ വരവേറ്റത്. നാലാം ദിന പര്യടനം പനക്കോട് വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എ.അരവിന്ദൻ, സി.ടി ഭരതൻ മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, എ.പി മജീദ് മാസ്റ്റർ, കെ.കെ.എ കാദർ, പി.മുഹമ്മദ്, കെ.പി അശോകൻ, അലി മാനിപുരം, ടി.പി നാസർ, സഫീന ഷമീർ, എൻ.കെ അനിൽകുമാർ, കെ.വി മുഹമ്മദ്, പി.ഗിരീഷ് കുമാർ, വി.ഇല്യാസ്, ടി.മൊയ്തീൻ കോയ, എം.നസീഫ്, റൈഹാനത്ത് , നൂർ മുഹമ്മദ്, കെ.ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. എരഞ്ഞോണ, വാവാട് സെന്റർ, ഇരുമോത്ത്, വാവാട്, പോർങ്ങോട്ടൂർ, പൊയിലങ്ങാടി , കളരാന്തിരി, പട്ടിണിക്കര, ആനപ്പാറ, നെല്ലാങ്കണ്ടി, പാലക്കുറ്റി, പെരിയാംതോട്, മുക്കിലങ്ങാടി , മുത്തമ്പലം, മാനിപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കരീറ്റിപറമ്പിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഫൈസൽ ബാഫഖി തങ്ങൾ, റാഷിദ് സബാൻ, അസ്ഹറുദ്ധീൻ മാസ്റ്റർ, എം.ടി അയ്യൂബ്ഖാൻ , പി.സി ഹബീബ് തമ്പി , എം.എം വിജയകുമാർ, മിസ്ബാഹ് കൈവേലിക്കടവ്, കെ.ടി രിഫായത്ത്, മൂസ കോത്തമ്പ്ര, പി.സി റാഷിദ്, എ.പി ശരീഫ്, ഇ.കെ ഫജാസ്, അഡ്വ. ആസിഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!