
25 വർഷക്കാലത്തോളം കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന കെ.പി ചന്ദ്രൻ്റെ പതിനൊന്നാം ചരമ വാർഷിക ദിനാചരണം നടത്തി .ചെയർമാൻ എൻ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ സി അബു അനുസ്മരണപ്രസംഗം നടത്തി. വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.എംഎം വിജയകുമാർ, ഇ എം ജയപ്രകാശ് ,എടക്കുനി അബ്ദുറഹ്മാൻ ,എംപി കേളുക്കുട്ടി, സിപി രമേശൻ, ടി കെ ഹിതേഷ് കുമാർ ,ബാബു നെല്ലൂളി ,സി എം സദാശിവൻ, അപ്പുകുഞ്ഞൻ ,ടിവേലായുധൻതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ വിനോദ് പടനിലം സ്വാഗതം പറഞ്ഞു.

