National News

ബൊമ്മന്റെയും ബെല്ലിയുടെയും കുട്ടിക്കൊമ്പൻ ചരിഞ്ഞു; വയറിളക്കം മരണ കാരണം

ഓസ്കാർ പുരസ്കാരം നേടിയ ദി എലിഫന്റ് വിസപറേഴ്സ്’ എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ ശ്രദ്ധേയരായ ബൊമ്മന്റെയും ബെല്ലിയുടെയും കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാല് മാസം പ്രായമുള്ള കുട്ടിയാന വയറിളക്കം മൂലമാണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്കൊമ്പന് വയറിളക്കം ആരംഭിച്ചത്. രാത്രി ഒരുമണിയോടെ മരണം സംഭവിച്ചു. അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയത് മൂലം നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു.

മാർച്ച് 16 ന് ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച് മുതുമലയിൽ എത്തിക്കുകയായിരുന്നു. ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏൽപ്പിക്കുകയും ചെയ്തു. ബൊമ്മനുമായും ബെല്ലിയുമായും കുട്ടിക്കൊമ്പൻ നല്ല ഇണക്കത്തിലായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!