Trending

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു.3 പേർക്ക് തടവ് ശിക്ഷ ലഭിച്ചു..ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിൽ നിന്നും 2.03 കി.ഗ്രാം കഞ്ചാവ്, 0.97 gm മെ,ത്താഫെറ്റമയിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി.ലഹരിക്കെതിരെയുള്ള ജില്ലാ പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചുലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആ.പ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!