ഇന്ത്യയിലെ ബി ബി സി ഓഫിസുകളിൽ കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് നടത്തിയ റൈഡിനെ സംബന്ധിച്ച വിഷയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചുവെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി. ഇന്ന് നടന്ന ഉഭയ കക്ഷി ചർച്ചയിലാണ് വിഷയം ഉന്നയിച്ചതെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതാണ് എന്ന മറുപടിയാണ് എസ്.ജയശങ്കര്‍നൽകിയതെന്നും ക്ലവർലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം ന്യൂ ഡൽഹിയിലെയും മുബൈയിലെയും നടന്ന ബി ബി സി ഓഫീസുകളിൽ നടന്ന ആദായ നികുതി റൈഡിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വിഷയം ഉന്നയിച്ചിട്ടുള്ളത്.

