ഉത്തർ പ്രദേശിൽ മതപരിവർത്തന കുറ്റം ചുമത്തി മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്.. ഞായറാഴ്ച്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ് സർക്കാർ നടരപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരേധനനിയമപ്രകാരമാണ് അറസ്റ്റ്. ഒരാൾക്ക് 20 പേരെ വീതം മതപരിവർത്തനം നടത്താൻ ടാർഗറ്റ് നൽകിയതായുള്ള വാട്‌സാപ്പ് സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തതായി പറയുന്നു. കൂടാതെ ഇവരുടെ ബാങ്ക് രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അതേസമയം നടപടിക്കെതിരെ ശശി തരൂർ രംഗത്ത് വന്നു. ആരോപണങ്ങളുടെ പേരിൽ ഇത്തരം അറസ്റ്റുകൾ നടക്കുന്നത് രാജ്യത്തിന്റെ യശ്ശസ് ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പ്രതികരണം.
മതപരിവര്‍ത്തനം ആരോപിച്ച് യുപിയിൽ മലയാളി ദമ്പതികള്‍ അറസ്റ്റില്‍;പരാതി നൽകിയത് ബജ്റംഗ്ദൾ പ്രവർത്തകർ

