നൊമ്പരമായി ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി.22 മണിക്കൂർ മുൻപ് ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നും ഭർത്താവിനൊപ്പമുള്ള് ഒരു വീഡിയോ ആണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ സന്തോഷവതിയായാണ് റിഫയെ സ്റ്റോറിൽ കാണാനാകുന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ ആണ് വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.