National News

മൈക്രോസോഫ്റ്റ് മേധാവിയുടെ മകന്‍ സെയിന്‍ നാദെല്ല അന്തരിച്ചു

മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നാദെല്ല അന്തരിച്ചു. 26 വയസ്സായിരുന്നു.ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു.
ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് നദെല്ല മകന്റെ മരണവിവരം ജീവനക്കാരെ അറിയിച്ചത്. തന്റെ കുടുംബത്തെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും സന്ദേശത്തില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

2021ല്‍ സെയിന്‍ നദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നദെല്ല കുടുംബം സെയിന്‍ നദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു. കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്.സെയ്‌നിന്റെ സംഗീതത്തിലുള്ള അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനോടുള്ള സ്‌നേഹം, എന്നിവയിലൂടെ അദ്ദേഹമെന്നും ഓര്‍മിക്കപ്പെടുമെന്ന്’ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ജെഫ് സ്പെറിങ് അഭിപ്രായപ്പെട്ടു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയതിന് ശേഷം ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ഉത്പന്നങ്ങള്‍ കമ്പനി രൂപകല്‍പന ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!