നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന പാപ്പന്‍ എന്ന ചിത്രത്തേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.രണ്ട് ഗെറ്റപ്പുകളാണ് സുരേഷ് ഗോപിക്ക് ചിത്രത്തിലുള്ളത്. പൊലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.മാത്യൂസ് പാപ്പന്‍ ഐ.പി.എസായി പൊലീസ് വേഷത്തിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്.
2012ലെ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഇതിന് മുന്‍പ് പൊലീസ് വേഷത്തിലെത്തിയത്. സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.
സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.ആര്‍ ജെ ഷാന്‍ ആണ് ഈ മാസ് പൊലീസ് ത്രില്ലറിന്റെ തിരക്കഥ ഒരുക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള.