
രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് മോദി വാക്സിൻ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനി സിസ്റ്റർ പി നിവേദ, പ്രധാനമന്ത്രിക്ക് കോവാക്സിൻ നൽകി.
ജനുവരി 16 മുതല്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്‌ട്രേഷൻ. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

