രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു . പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും സബ്കാ സാത്, സബ്കാ വികാസ്” മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തില്‍ രാജ്യത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും 2047 ഓടെ വികസിത ഭാരതമാണ് മുന്നിലെന്നും നിർമല സീതാരാമൻ പറഞ്ഞു.
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും
വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചുവെന്നും 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകിയെന്നും 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാർഷിക രംഗത്ത് യാഥാർത്ഥ്യമാക്കി,
കായികരംഗത്തെ യുവാക്കളുടെ നേട്ടം അഭിമാനാർഹമാണ്. 30 കോടി രൂപ സ്ത്രീകള്‍ക്ക് മുദ്ര ലോണ്‍ വഴി നല്‍കി.
വിലക്കയറ്റം നിയന്ത്രണ വിധേയമായി . ഒരു രാജ്യം ,ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജി എസ് ടിക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്രാവായ്പകൾ അനുവദിച്ചു. സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകും.
നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി. രാജ്യത്തെ സമ്പദ്‌രംഗം മികച്ച നിലയിലാണ്. ഈ വളര്‍ച്ചയിൽ എല്ലാ മേഖലയ്ക്കും തുല്യപങ്കാണ് ഉള്ളതെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ.
- ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.
- ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും.
- പ്രധാനമന്ത്രി മുദ്ര യോജന 43 കോടി രൂപ വായ്പ അനുവദിച്ചതില്‍ 22.5 ലക്ഷം കോടി യുവാക്കളുടെ സംരംഭകത്വത്തിനായി നല്‍കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുകള്‍ എന്നിവ യുവാക്കളെ സഹായിക്കുന്നത്.
- പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും. ഇ – വാഹനരംഗ മേഖല വിപുലമാക്കും.
- ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ധനകമ്മി ജിഡിപിയുടെ 5.8 ശതമാനം. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി ഗുണകരമാകുന്നു. ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.
- സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി. പ്രത്യക്ഷ നികുതി വരുമാനം കൂടി. 27.56 ലക്ഷം കോടിയാണ് 23-24 സാന്പത്തിക വർഷത്തെ വരുമാനം. സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപയാണ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്ന് ധനമന്ത്രി.