മധ്യപ്രദേശിലെ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യഷോപ്പുകൾ ഗോശാലകളായി മാറ്റണമെന്ന് ബിജെപി മുതിർന്ന നേതാവ് ഉമാഭാരതി.സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം മദ്യത്തിൻറെ ഉപഭോഗമാണെന്നും അവർ കൂട്ടിച്ചേർത്തു.മദ്യത്തിനെതിരെ ക്ഷേത്രത്തിൽ നടത്തിയ നാല് ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.മധുശാല മേം ഗോശാല പ്രചാരണം ആരംഭിച്ചെന്നും ഉമാഭാരതി പറഞ്ഞു.
ഓർച്ചയിലെ പ്രശസ്തമായ രാം രാജ സർക്കാർ ക്ഷേത്രത്തിന് സമീപം അനധികൃതമായി മദ്യശാല പ്രവർത്തിക്കുന്നുണ്ടെന്ന് ഉമാഭാരതി ആരോപിച്ചു. ഇനി മദ്യനയത്തിന് കാത്തുനിൽക്കില്ല. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ ഗോശാലകളാക്കി മാറ്റുമെന്നും അവർ സർക്കാറിന് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് മുന്നിൽ 11 പശുക്കളെ കൊണ്ടുവരാനും മുൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.ഈ പശുക്കൾക്ക് ഞാൻ തീറ്റയും വെള്ളവും നൽകും. എന്നെ ആര് തടയുമെന്ന് കാണട്ടെയെന്നും അവർ വെല്ലുവിളിച്ചു.
മദ്യഷോപ്പുകൾ ഗോശാലകളായി മാറ്റണം;മധുശാല മേം ഗോശാല പ്രചാരണം ആരംഭിച്ചെന്ന് ഉമാഭാരതി

