അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്.
50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 ബില്യണ്‍ ഡോളറും.