നിവിൻ പോളിയെ നായകനാക്കി റാം ഒരുക്കുന്ന തമിഴ് സിനിമയുടെ അവസാന ഷെഡ്യുൾ ആരംഭിച്ചു.നിവിൻ പോളി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകൻ റാമിനും നടൻ സൂരിക്കുമൊപ്പമുളള ചിത്രവും നിവിൻ പങ്കുവെച്ചിട്ടുണ്ട്.ചെന്നൈയിലെ എ.ആർ. റഹ്മാന്റെ സ്റ്റുഡിയോ ഫ്ലോറിൽ ആണ് ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
പേരൻപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്നു.