പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കോവിഡ് മഹാമാരി ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കുമിടയിലാണ് 2022-23ലെ കേന്ദ്രബജറ്റ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 11 മണിയ്ക്കാണ് പൊതുബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.അതേസമയം,ബഡ്‌ജറ്റ് ദിനമായ ഇന്ന് ഓഹരി വിപണിയിൽ ഉണർവ് രേഖപ്പെടുത്തി. സെൻസക്സ് 691 പോയിന്റും നിഫ്റ്റി 186 പോയിന്റും ഉയർന്നു. 2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്‌ജറ്റ് എല്ലാ മേഖലകളെയും ഉൾക്കൊള്ളിക്കുന്നതാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ബഡ്‌ജറ്റ് സമഗ്ര മേഖലകൾക്കും ഉണർവ് നൽകുമെന്നും കാർഷിക മേഖലയിലടക്കം മികച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതീക്ഷയോടെ രാജ്യം;കേന്ദ്ര ബജറ്റ് ഇന്ന്

