National News

രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെ;24 മണിക്കൂറിനിടെ ആയിരത്തിലേറെ മരണം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് താഴ്ന്നതും ആശ്വാസകരമാണ്. നിലവില്‍ രാജ്യത്തെ ടിപിആര്‍ 11.6 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17.4 ലക്ഷമായി കുറഞ്ഞു. 2.54 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു 1192 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,96,242 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷം കടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!