രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന്റെ കാലാവധി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു.സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം അനുസരിച്ച് മാത്രമാണ് പോളിസി നടപ്പാക്കുക. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക.
ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വാഹന വിപണിയുമായി ബന്ധപ്പെട്ട നിര്‍ണായക പോളിസി ഇനിമുതല്‍ പ്രാബല്യത്തില്‍ വരും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി കൂട്ടാനും മലിനീകരണം തടയാനുമാണ് പുതിയ പോളിസി എന്നാണ് കേന്ദ്രം പറയുന്നത്.