Trending

പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി; ബജറ്റ് അവതരണം പുരോഗമിക്കുന്നു

പു​തി​യ സാ​മ്പ​ത്തി​ക ​വ​ർ​ഷ​ത്തേ​ക്കു​ള്ള കേന്ദ്ര ബ​ജ​റ്റ്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെന്‍റിൽ അ​വ​ത​രി​പ്പി​ക്കുന്നു. ബജറ്റ് അവതണം തുടങ്ങുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.

ലോക്ഡൗൺ കാലത്തെ പദ്ധതികൾ രാജ്യത്തെ തുണച്ചെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. മുമ്പൊങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിടുന്നത്. മൂന്ന് ആത്​മനിർഭർ പാക്കേജുകൾക്കായി ജി.ഡി.പിയുടെ 13 ശതമാനം ചെലവിട്ടു.

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും.

ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും

നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും

സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം

ഇൻഷ്വറൻസ് മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!