Kerala Trending

വന്ദേഭാരത് മംഗലുരു വരെ നീട്ടണം; കേന്ദ്ര റെയില്‍വെ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു

  • 16th April 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗലുരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും […]

Kerala News

മധു കൊലക്കേസ്; വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിന് വീഴ്ച പറ്റി ; വി ഡി സതീശൻ

  • 4th April 2023
  • 0 Comments

മധുവിനെ കൊലപ്പെടുത്തിയ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് വി ഡി സതീശൻ. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നുവെന്നും സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷം നൽകുന്നു. മധുവിന്റെ അമ്മയുടേയും […]

Kerala News

ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി: വി.ഡി.സതീശൻ

  • 31st March 2023
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യപ്പെട്ടതുമായി കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കിൽ ഗവർണർ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കും. കെ.ടി.ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശൻ പറഞ്ഞു. മുഴുവൻ വാദവും […]

Kerala kerala politics

സഹകരണ ബാങ്കുകളിലെ കുടിശിക നിവാരണ പദ്ധതി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണം; കത്തുമായി പ്രതിപക്ഷ നേതാവ്

  • 30th March 2023
  • 0 Comments

തിരുവനന്തപുരം: കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടിശക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. കത്ത് പൂര്‍ണരൂപത്തില്‍ വായ്പാ കുടിശികയെ തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ക്കാണ് കേരള ബാങ്കില്‍ നിന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ കുടിശിക നിവാരണ മാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് […]

Kerala

രമയുടെ മേല്‍ കുതിര കയറേണ്ട, യുഡിഎഫ് ചേര്‍ത്ത് പിടിക്കും: വി.ഡി. സതീശന്‍

  • 18th March 2023
  • 0 Comments

തിരുവനന്തപുരം: കെ.കെ രമ എംഎല്‍എയെ സിപിഎം തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രമയുടെ മേല്‍ കുതിര കയറേണ്ടെന്നും രമയെ യുഡിഎഫ് ചേര്‍ത്ത് പിടിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. സഭയില്‍ താന്‍ സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെയാണ് സിപിഎം. ചുമതലപ്പെടുത്തിയതെന്നും സതീശന്‍ ആരോപിച്ചു.യമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽപരുക്കേറ്റ കെ.കെ.രമയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സച്ചിന്‍ദേവ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ […]

Kerala

‘ശശി തരൂരിന് വിലക്കില്ല, ഒരു തടസവും ഉണ്ടാവില്ല; യൂത്ത് കോൺഗ്രസ് പിന്മാറിയതിൻറെ കാരണം അവരോട് ചോദിക്കണമെന്ന് വി ഡി സതീശൻ

  • 20th November 2022
  • 0 Comments

കൊച്ചി: ശശി തരൂരിൻറെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് പറഞ്ഞ സതീശൻ, യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്ന് പ്രതികരിച്ചു. ഹിമാചലിലും ഗുജറാത്തിലും താര പ്രചാരകരിൽ ശശി തരൂർ നേരത്തെ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കിയത് അല്ലെന്ന് സതീശൻ പറഞ്ഞു. തരൂർ വിഷയത്തിൽ കെപിസിസി […]

Kerala

‘മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല’; സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം വെറും തമാശയെന്ന് വി ഡി സതീശൻ

  • 17th October 2022
  • 0 Comments

തിരുവനന്തപുരം: കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ല. സർക്കാർ ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും വി ഡി സതീശൻ പ്രതികരിച്ചു. സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഐഎമ്മാണ് ഗവർണറെ കുറ്റം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിയമവിരുദ്ധമായി നിയമിച്ച വിസി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ല. പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഴിഞ്ഞം സമരം […]

Kerala

‘മുഖ്യമന്ത്രിയുടെ വിദേശ യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ട്’; തട്ടിക്കൂട്ടിയ യാത്രയിൽ സുതാര്യതയില്ലെന്ന് വി ഡി സതീശൻ

  • 10th October 2022
  • 0 Comments

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ട്. യാത്രയുടെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കണം. കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും വി ഡി സതീശൻ ആരോപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ ആന്വേഷിക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ […]

Kerala News

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്, റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥത; വിഡി സതീശന്‍

  • 6th August 2022
  • 0 Comments

കുഴികള്‍ നിറഞ്ഞ് ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് […]

Kerala News

സഹകരണ ബാങ്കുകളില്‍ നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കണം; സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് വിഡി സതീശന്‍

  • 1st August 2022
  • 0 Comments

സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് ഗാരന്റി സ്‌കീംമിലെ രണ്ട് ലക്ഷമെന്ന പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം എത്ര ആയാലും അത് തിരിച്ച് കിട്ടുമെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് നല്‍കണം. ലിക്വിഡേഷന്‍ സ്റ്റേജില്‍, മാത്രമെ ഈ പണം തിരികെ നല്‍കൂവെന്ന നിബന്ധനയും ഒഴിവാക്കണം. ലിക്വിഡേന്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയ ആയതിനാല്‍ നിക്ഷേപകര്‍ക്ക് അടുത്ത കാലത്തൊന്നും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ട്. നിലവില്‍ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം സര്‍ക്കാര്‍ […]

error: Protected Content !!