National News

തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് കാലം അടുക്കുന്നു; സമാധാനവും സുരക്ഷയും നിലനിർത്താൻ കൂടുതൽ ജാഗ്രത വേണം; ഡിജിപി അഞ്ജനി കുമാർ

  • 14th April 2023
  • 0 Comments

തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് കാലം അടുത്ത് വരുന്ന സാഹചര്യത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്നും അതിനായി കൂടുതൽജാഗ്രത പുലർത്തണമെന്നും ഡിജിപി അഞ്ജനി കുമാർ.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂടുതൽ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സമാധാനവും സുരക്ഷയും സ്‌പെഷ്യൽ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തനങ്ങളുടെ അളവും ഈ അവസരത്തിൽ വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും സൈബർ കുറ്റ കൃത്യങ്ങൾ വർധിക്കുകയാണെന്നും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല […]

National News

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് തെലങ്കാന സർക്കാർ;റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല,പതാക ഉയർത്തി ഗവർണർ

  • 26th January 2023
  • 0 Comments

പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ.തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും . സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി.ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങിൽ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ സംഗീതസംവിധായകൻ എം.എം.കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും (കെസിആർ) മറ്റു മന്ത്രിമാരും […]

National News

തെലങ്കാനയിൽ ‘ഓപ്പറേഷന്‍ കമല’യ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി; 4 എംഎൽഎമാർക്ക് 100 കോടി

  • 4th November 2022
  • 0 Comments

തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.നാല് എംഎല്‍എമാരെ പണം നല്‍കി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്നാണ് ടിആര്‍എസിന്റെ ആരോപണം.അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും സർക്കാരിനെ അട്ടിമറിക്കാൻ 100 കോടി രൂപയാണ് തുഷാർ വാഗ്ദാനം ചെയ്തതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചിരുന്നു.തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ […]

National News

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് രാജിവെച്ച് ടി.ആര്‍.എസില്‍;തിരിച്ചടി

  • 24th October 2022
  • 0 Comments

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നു.രപോലു ആനന്ദ ഭാസ്‌കര്‍ എന്ന ബിജെപി നേതാവാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു ഭാസ്‌കര്‍.കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സ്വാമിഗൗഡും മുന്‍ എം.എല്‍.എ ദസോജു […]

National News

ടീച്ചർ അടിച്ചു; പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

  • 6th March 2022
  • 0 Comments

തന്നെ മർദിച്ച അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയിൽ പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരൻ. ബയ്യാരം പ്രെെവറ്റ് സ്കൂളിലെ ​ഗണിതശാസ്ത്രം അധ്യാപിക ശാരീരികമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ശനിയാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ അനിൽ ക്ലാസിൽ ശബ്ദമുണ്ടാക്കിയതിനും മറ്റുള്ളവരെ ശല്യപ്പെടുത്തിയതിനും അധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ശിക്ഷിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനെ തുടർന്നാണ് വിദ്യാർഥി ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്കൂളിൽ നിന്നും 200 മീറ്റർ അകലെയുള്ള സ്സ്റ്റേഷനിലേക്ക് പരാതി നൽകാൻ […]

National News

പ്രധാനമന്ത്രിയുടെ തെലങ്കാന വിരുദ്ധ പരാമര്‍ശം; മാപ്പ് പറയണമെന്ന് തെലങ്കാന രാഷ്ട്ര സമിതി

  • 9th February 2022
  • 0 Comments

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെലങ്കാന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി മോദി തെലങ്കാനയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചു .ടി ആര്‍ എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ ശക്തമായി അപലപിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ ത്യാഗോജ്വലമായ സമരത്തെയാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അധിക്ഷേപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കരിങ്കൊടികള്‍ ഉയര്‍ത്തിയും കോലം കത്തിച്ചും ഉള്‍പ്പെടെ ബി ജെ പിക്കും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷധിക്കാന്‍ ടി ആര്‍ എസ് തയാറെടുക്കുകയാണെന്നാണ് പുതിയ വിവരം. […]

error: Protected Content !!