കേരളത്തിൽ ഈ വർഷം തെരുവുനായ ആക്രമണത്തിൽ മരിച്ചത് 24 പേർ,6 പേർ മരിച്ചത് പേവിഷബാധയേറ്റ്; മന്ത്രി ജെ.ചിഞ്ചുറാണി
തിരുവന്തപുരം: ഈ വർഷം ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 24 പേർ മരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് മരണം പേ വിഷബാധയേറ്റാണ്. സെപ്റ്റംബർ മാസത്തിൽ 8,355 പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഒക്ടോബറിൽ 7,542 ആയി കുറഞ്ഞു. പ്രവർത്തനം ഫലം കാണുന്നതിന്റെ തെളിവാണത്. മലപ്പുറം, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ എബിസി കേന്ദ്രം തുടങ്ങാൻ സാധിച്ചിട്ടില്ല. പ്രാദേശികമായ എതിർപ്പാണ് പ്രശ്നമെന്നും സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാരും സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. […]