മൃതദേഹം വെട്ടി കഷണങ്ങളാക്കി പുഴയിലിട്ട ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു;നാട്ടുവൈദ്യനെ കൊന്ന കേസില്‍ ഷൈബിന്റെ ഭാര്യയുടെ പങ്ക് വ്യക്തം
നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന കൈപ്പഞ്ചേരിയെ പൊലീസ് പിടികൂടിയത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ.കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഫസ്‌ന ഇവിടെ നിന്നും ഒളിവില്‍പോകാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഷാബാ ഷരീഫിനെ ഒളിവില്‍ പാര്‍പ്പിച്ച നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെ സ്ഥിരം താമസക്കാരിയാണു ഫസ്‌ന.ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് ഫസ്നയും ഷൈബിന്‍ […]