Local News

മാക്കൂട്ടം എ എം യു പി സ്‌കൂള്‍, കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം

മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പ്രവേശനോത്സവം കുന്ദമംഗലം, മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പ്രവേശനോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ് മെമ്പര്‍മാരായ യു സി ബുഷ്റ, നജീബ് പാലക്കല്‍, മുന്‍ HM പി മുഹമ്മദ് കോയ മാസ്റ്റര്‍, എം കെ മുഹമ്മദ് മാസ്റ്റര്‍ ആശംസകള്‍ […]

Kerala News

സ്‌കൂള്‍ തുറക്കലിന് എല്ലാം സജ്ജം, ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌ക്കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേര്‍ന്നു. അതേസമയം ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് […]

Kerala News

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കും ; സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി; വി ശിവൻകുട്ടി

  • 19th September 2021
  • 0 Comments

സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ ക്ലാസിൽ വരേണ്ടതില്ലെന്നും അവർക്ക് വേണ്ടി സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച […]

Kerala News

സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തും; ജൂൺ ഒന്നിന്​ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്​കൂളിൽ നടക്കും

സ്​കൂൾ പ്രവേശനോത്സവം ഓൺലൈനായി​ നടത്തുമെന്ന്​ വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ജൂൺ ഒന്നിന്​ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്​കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പ​ങ്കെടുക്കും. രണ്ട്​ തലങ്ങളിലായാണ്​ പ്രവേശനോത്സവം നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക്​ മുഖ്യമന്ത്രി വിക്ടേഴ്​സ്​ ചാനൽ വഴി ഉദ്​ഘാടനം നിർവഹിക്കും. 11 മണിക്ക്​ വെർച്വലായി സ്​കൂളുകളിൽ പ്രവേശനോത്സവം നടക്കും. തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന്​ സംവാദ രീതിയിലും ക്ലാസ്​ നടത്താൻ ആലോചനയുണ്ട്​. […]

ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ വിദ്യാലയങ്ങളിലേക്ക്

  • 31st December 2020
  • 0 Comments

കോവിഡ്–19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും […]

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

  • 10th December 2020
  • 0 Comments

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 17 ാം തിയതി മുഖ്യമന്ത്രി യോഗം വിളിച്ചു.മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്.

error: Protected Content !!