സരിതയെ കൊല്ലാൻ ശ്രമിച്ചത് സ്ലോ പോയ്‌സൺ നൽകി; വധശ്രമം നടന്നതിന്റെ തെളിവുകൾ പുറത്ത്
തിരുവനന്തപുരം: സോളാർ കേസ് പരാതിക്കാരി സരിത എസ് എനായർക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകൾ പുറത്ത്. രാസ പദാർത്ഥം നൽകിയാണ് സരിതയെ വധിക്കാൻ ശ്രമിച്ചത്. സരിതയുടെ മുൻ ഡ്രൈവർ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തിൽ രാസ പദാർത്ഥം കലർത്തി നൽകിയതെന്ന് പൊലീസ് കണ്ടെത്തി. സ്ലോ പോയ്‌സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നൽകിയതിന്റെ തെളിവുകൾ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ചിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയിൽ അമിത അളവിൽ രാസവസ്തുക്കൾ കണ്ടെത്തി. ആന്തരിക അവയവങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ആഴ്‌സനിക്ക്, മെർക്കുറി, ലെഡ് […]