റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശം; ജില്ലാതല വിതരണോദ്ഘാടനം കലക്ടര്‍ നിര്‍വഹിച്ചു
റോട്ടോ വൈറസ് വാക്‌സിന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ സീറാം സാംബശിവറാവു കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു. റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള കുപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണെമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍ 88 ശതമാനം മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണം. ഇത് 100 ശതമാനത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യമെന്നും പൂര്‍ണപിന്തുണ ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഒന്നടങ്കം നടത്തുന്ന ഈ പദ്ധതി മറ്റു […]