Kerala News

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ

  • 11th September 2020
  • 0 Comments

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതിയുടെ സ്റ്റേ. പി.ജെ. ജോസഫ് വിഭാഗം നൽകിയ ഹർജിയുടെ ഭാഗമായാണ് നടപടി. വിഷയത്തില്‍ ഇടക്കാല സ്റ്റേ അനുവദിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു. ഒക്ടോബര്‍ ഒന്നിന് വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കും . ചിഹ്നം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അവകാശത്തിനുമേല്‍ നിയമപരിശോധന നടത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

News

രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചുവെന്ന് ജോസ് കെ മാണി

  • 1st September 2020
  • 0 Comments

രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചുവെന്ന് ജോസ് കെ മാണി. വിധി വന്നതോടെ ജോസ് വിഭാഗം ഇല്ലാതായെന്നും ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രം ഉള്ളൂവെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പാർട്ടിയും രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിരിക്കുന്നുവെന്നും, പാർട്ടിയെ ഹൈജാക് ചെയ്യാനുള്ള ശ്രമിച്ചവർക്ക് കടുത്ത താക്കീതാണിതെന്ന് പാർട്ടി വിപ്പ് […]

error: Protected Content !!