ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുന്നു; ആഭിമാന നേട്ടം പങ്കുവെച്ച് മന്ത്രി റിയാസ്
ചരിത്രത്തിലാദ്യമായി ഒമ്പത് റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണെന്ന അഭിമാന നേട്ടം പങ്കുവെച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ മേല്‍പ്പാല നിര്‍മിക്കുമെന്ന കാര്യം വാഗ്ദാനം ചെയ്തിരുന്നെന്നും 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു.. ലെവല്‍ ക്രോസുകളില്ലാത്ത കേരളം. ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ […]