ലൈംഗികാതിക്രമം നടന്നിട്ടുണ്ടെങ്കിൽ മാത്രമേ ‘പോക്‌സോ’ പ്രകാരം കേസെടുക്കാനാകൂ: ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ അതേ സ്‌കൂളിലെ പ്രിൻസിപ്പലും അധ്യാപകനും ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പോക്‌സോ നിയമപ്രകാരം കുട്ടിയുടെ അമ്മ നൽകിയ പരാതി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് നിരാൽ മേഹ്ത ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ചിന്റേതാണ് വിധി. സൂററ്റിലെ ലാൽദർവാജയിലെ സ്‌കൂൾ വിദ്യാർത്ഥിയെ പ്രിൻസിപ്പലും സ്‌കൂളിലെ അധ്യാപകരും ചേർന്ന് ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് തന്റെ മകളെ പരസ്യമായി മർദ്ദിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ യൂണിഫോം […]