Kerala News

സഭയില്‍ അന്‍പത് വര്‍ഷം;ഉമ്മന്‍ ചാണ്ടിക്ക് ആദരമറിയിച്ച് നിയമസഭ

  • 22nd January 2021
  • 0 Comments

നിയമസഭയല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് ആദരമറിയിച്ച് നിയമസഭ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദരമര്‍പ്പിച്ച് കൊണ്ട് നിയമസഭയില്‍ സംസാരിച്ചത്. ‘മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തന്റെ മുന്നില്‍ വരുന്നവരുടെ ആവലാതികള്‍ പരിഹരിക്കാന്‍ അദ്ദേഹമെടുത്ത ശ്രമങ്ങള്‍ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയുടെ വഴിത്താരയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി നല്‍കിയ നിസ്തുലമായ സംഭാവനകളെ ഞാന്‍ ഓര്‍ക്കുന്നു. ഇനിയും ദീര്‍ഘ കാലം കേരള രാഷ്ട്രീയത്തിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയെട്ടെ. അദ്ദേഹത്തിന് എല്ലാ […]

Kerala News

തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുമായി കോണ്‍ഗ്രസ്; ഉമ്മന്‍ ചാണ്ടി സമിതി ചെയര്‍മാന്‍

  • 18th January 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പത്തംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെയാണ് സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തത്.രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, താരീഖ് അന്‍വര്‍, കെ മുരളീധരന്‍, കെ,സുധാകരന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടക്കമുള്ളവരാണ് സമിതിയില്‍ ഉള്ളത്. ഇതിന് പുറമെ എ.കെ ആന്റണിയെ പ്രചരണത്തിനായി ഇറക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക. തെരഞ്ഞെടുപ്പില്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ […]

Kerala News

മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും, ആന്റണി നയിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമായില്ല

  • 18th January 2021
  • 0 Comments

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായി. ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവച്ചാകില്ല കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് […]

Kerala News

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പഥം പങ്കുവെക്കും ;വാർത്ത അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല

  • 17th January 2021
  • 0 Comments

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം എന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ അന്തരീക്ഷത്തിൽ അനാവശ്യമായ പല പ്രചാരണങ്ങളും പലരും നടത്തുന്നു. അത്തരം ചർച്ചകളില്ല. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കള്‍ നാളെ ചര്‍ച്ച നടത്താനിരിക്കേ ഡിസിസി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് നില്ക്കുകയാണ് ദേശീയ […]

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന്‌ ഉമ്മൻ ചാണ്ടി

  • 18th November 2020
  • 0 Comments

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. പാലാരിവട്ടം കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.അഴിമതി നടത്തിയ കമ്പനി എങ്കിൽ വീണ്ടുമെന്തിന് അവരെ തന്നെ ഏല്പിച്ചു.സർക്കാരിനെതിരെ ഉയർന്നു വരുന്ന യാഥാർഥ്യങ്ങൾ ഇല്ലാതാക്കാനാവില്ല,30 ശതമാനം പണി പൂർത്തിയാക്കിയതും ഇടത് സർക്കാർ ആണ് എന്നും ഭാര പരിശോധന നടത്തണ മെന്ന ഐ ഐ ടി നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കിയില്ല. .ഇതും ഗവൺമെന്റിന് തിരിച്ചടിയാകും.എന്നും അദ്ദേഹം […]

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നു: ഉമ്മന്‍ചാണ്ടി

  • 13th November 2020
  • 0 Comments

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, വൈകിയാണെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനം നന്നായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.

error: Protected Content !!