കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 353 കോടി രൂപ; പണം എണ്ണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്
ഭുവനേശ്വര്‍: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്. ഒറ്റ റെയ്ഡില്‍ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവുംവലിയ തുകയാണിത്. എംപിയുടെ വീട്ടിലെ അലമാരകളില്‍ അടുക്കിവച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് നോട്ടെണ്ണല്‍ ആരംഭിച്ചത്. അഞ്ച് ദിവസത്തിനൊടുവിലാണ് മുഴുവന്‍ പണവും എണ്ണി തീര്‍ത്തത്. പണം 200 ബാഗുകളിലേക്ക് മാറ്റി.