News

യുഎപിഎ ചുമത്തിയ സ്വര്‍ണക്കടത്ത് കേസിൽ : പത്ത് പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു . മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പത്ത് പ്രതികള്‍ക്കാണ് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ആകെ മുപ്പതോളം പ്രതികളാണുള്ളത്. അതിനിടെ വാദം പൂര്‍ത്തിയായതിന് […]

Kerala

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലന്റെയും, താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഐഎ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

  • 18th September 2020
  • 0 Comments

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ് താഹഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യഥാർത്ഥ വസ്തുതകൾ വിലയിരുത്താതെയാണ് എൻഐഎ പ്രത്യേക കോടതിയുടെ നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.പത്ത് മാസത്തോളം പ്രതികൾ റിമാൻഡിൽ കഴിഞ്ഞതും, ചില ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Kerala

സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ

കൊച്ചി: നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ‌ കേസിൽ യുഎഇ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്‌ പിന്നിൽ ഗൂഢാലോചനയുണ്ട്‌. ഇതിൽ കോൺസുലേറ്റ്‌ അധികൃതരുടെയും വിദേശത്തുള്ള മറ്റ്‌ പ്രതികളുടെയും പങ്ക്‌ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാനിന്നാണ് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഫൈസൽ ഫരീദിനെയും റബിൻസിനെയും കിട്ടാൻ ജാമ്യമില്ലാ വാറന്റും ഇന്റർപോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്‌‌.പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും യുഎഇ കോൺസുലേറ്റിൽ തങ്ങൾക്കുള്ള സ്വാധീനം കള്ളക്കടത്തിന് പ്രയോജനപ്പെടുത്തി […]

Kerala

ഇഐഎ വിജ്ഞാപനത്തെ എതിർത്ത് കേരളം നിലപാട് നാളെ കേന്ദ്രത്തെ അറിയിക്കും

ഇഐഎ വിജ്ഞാപനത്തിനെതിരെ കേരളം. സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ നിലപാട് നാളെ കേന്ദ്രത്തെ അറിയിക്കും. നിർദേശം അറിയിക്കാനുള്ള അവസാന തിയതി നാളെയാണ്. കേരളത്തോട് അടിയന്തരമായി നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം നില-പാഡ് വ്യക്ത്യമാക്കുന്നത്. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട്‌ വിജ്ഞാപനത്തിൽ പ്രതിഷേധം അതി ശക്തമായി ഉയരുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കാൻ ഇരിക്കെ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു […]

Kerala

എൻ ഐ എ വിശ്വാസമുണ്ട് കോടതിയിൽ വിശ്വാസമുണ്ട് സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ

  • 18th July 2020
  • 0 Comments

തിരുവനന്തപുരം: എൻ ഐ എയിലും കോടതിയിൽ വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്‌ഡിനിടെ സ്‌പെക്ടർ കളർ ലാബ് പരിശോധന കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം മടങ്ങവെയാണ് സന്ദീപിന്റെ പ്രതികരണം. ഇതാദ്യമായാണ് സന്ദീപ് മാധ്യമങ്ങൾക്കു മുൻപിൽ പ്രതികരണം നടത്തിയത്. ഈ വാക്കുകളിൽ ചില ദുരൂഹതകൾ നില നിൽക്കുന്നുണ്ട്. കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്ക് ഉണ്ടോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. അതേസമയം, നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ […]

Local National News

തീവ്രവാദ ആക്രമണ ഭീഷണി; കോയമ്പത്തൂരിലെ വീടുകളിലും ഫ്ളാറ്റുകളിലും റെയ്ഡ്

തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂരിലെ വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് എന്‍ഐഎയുടെ റെയ്ഡ്. ഐ എസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലങ്കന്‍ സ്ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്.

Kerala

കള്ളനോട്ട് കേസ്: പ്രതികളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

കുന്ദമംഗലം:കള്ളനോട്ട് കേസ് എന്‍ഐക്ക് കൈമാറാന്‍ സാധ്യത. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിക്കപ്പെട്ട കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് ക്രൈംബ്രാഞ്ചില്‍ നിന്ന് എന്‍ഐഎക്ക് കൈമാറാനുള്ള സാധ്യത ഏറെയുള്ളത്. അങ്ങിനെ വരുന്ന പക്ഷം പ്രതികളുടെ പേരില്‍രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. യു.എ.പി.എ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുക. വരും ദിവസങ്ങളില്‍ വിഷയത്തില്‍ തീരുമാനമായേക്കും. പോലീസിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതികളെ വളരെ പെട്ടെന്ന് വലയിലാക്കാന്‍ സാധിച്ചത്.പരമാവധി പഴുതടച്ച അന്വേഷമാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഉറവിടം കണ്ടെത്തിയത. […]

error: Protected Content !!