ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക്, പെരിയാര്‍ തീരത്ത് ജാഗ്രത
മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലെ വെള്ളം ഉയര്‍ന്നു തുടങ്ങി. സംഭരണ ശേഷിയുടെ പരമാവധി എത്തിയതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. തിങ്കളാഴ്ച വൈകിട്ടത്തെ ജലനിരപ്പ് 163.40 മീറ്ററാണ്. റൂള്‍ കര്‍വ് അനുസരിച്ച് ഡാം തുറക്കാനുള്ള അളവിലും അര മീറ്ററോളം ജലനിരപ്പ് കൂടുതലാണ്. ഇടമലയാര്‍ ഡാമിന്റെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് ആദ്യം തുറക്കുന്നത്. ഷട്ടറുകള്‍ 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് (സെക്കന്‍ഡില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ലിറ്റര്‍) […]