പ്രളയം: കുന്ദമംഗലം പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു
കുന്ദമംഗലം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കുന്ദമംഗലം പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ടി.കെ സൗദ സ്വാഗതം പറഞ്ഞു. വികസനകാര്യ ചെയര്‍പേര്‍സണ്‍ ആസിഫ, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.കെ ഹിദേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് എന്നിവര്‍ സംബന്ധിച്ചു. പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച നടന്നു. പ്രളയത്തിന് ശേഷം […]