മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടെന്ന് ഫെഫ്ക ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു
കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ഫെഫ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളാണ് അടച്ചുപൂട്ടിയത്. ഈ വിഷയത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ഫെഫ്ക കത്തയച്ചിരിക്കുന്നത്. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകൾ കൊവിഡ് […]