Kerala News

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നു; ഉമ്മൻ ചാണ്ടി

  • 31st January 2022
  • 0 Comments

ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്. എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി […]

Kerala News

മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

  • 31st January 2022
  • 0 Comments

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയിൽ മന്ത്രി പി. രാജീവ്‌ മാധ്യമങ്ങളോട് പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണ്.സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ട് സി. […]

Kerala News

ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; കാനം രാജേന്ദ്രൻ

  • 31st January 2022
  • 0 Comments

സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി രംഗത്തെത്തി . ജലീല്‍ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാന്നും കാനം പ്രതികരിച്ചു. ഈ വിഷയം സിപിഐ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടാണ് തന്നെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അര്‍ധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ […]

Kerala News

വെളിച്ചത്തെക്കാൾ വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചു;ലോകായുക്തക്കെതിരെ വിമര്‍ശനം തുടര്‍ന്ന് ജലീല്‍

  • 31st January 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ.’വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം.സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്‌ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് […]

Kerala News

ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു; ജലീല്‍ സര്‍ക്കാരിന്റെ ചാവേര്‍; വി ഡി സതീശൻ

  • 30th January 2022
  • 0 Comments

ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് […]

Kerala News

ലോകായുക്ത; ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിച്ചില്ല; അതൃപ്തി അറിയിച്ച് കാനം രാജേന്ദ്രൻ

  • 30th January 2022
  • 0 Comments

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിക്കാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഐ മന്ത്രിമാരെ അതൃപ്തി അറിയിച്ചു. അടുത്ത സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്. ഇതിനിടെ ലോകായുക്ത ഓർഡിനൻസില്‍ യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന സർക്കാരിനോട് ഗവർണ്ണര്‍ വിശദീകരണം തേടിയിരുന്നു . ഓർഡിനൻസ് […]

Kerala News

ലോകായുക്ത നിയമ ഭേദഗതി; സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

  • 29th January 2022
  • 0 Comments

ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഭേദഗതി ഓര്‍ഡിനന്‍സ് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. […]

Kerala News

ലോകായുക്ത നിയമം ഭേദഗതി നടത്താനുള്ള തീരുമാനം; മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാൻ ; പ്രതിപക്ഷ നേതാവ്

  • 28th January 2022
  • 0 Comments

22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി നടത്താനുള്ള തീരുമാനം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരി ആദ്യ വാരം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകള്‍ ലോകായുക്തയ്ക്ക് മുന്നില്‍ വരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കേസ് വന്നപ്പോള്‍ മാത്രമാണ് 22 വര്‍ഷമായി സി.പി.എം പറയാത്ത ലോകായുക്ത നിയമത്തിലെ ഭരണഘടനാ വിരുദ്ധത പറയുന്നത്. നിയമസഭ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ ഒരു വകുപ്പ് 22 വര്‍ഷത്തിനു ശേഷം പിന്‍വാതിലിലൂടെ […]

Kerala News

ലോകായുക്ത നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിന് ; കാനം രാജേന്ദ്രൻ

  • 28th January 2022
  • 0 Comments

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഓർഡിനൻസിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിനാണെന്നും ലോകായുക്ത നിയമത്തിലെ വകുപ്പ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നുണ്ടെങ്കില്‍ നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടതെന്നും കാനംപറഞ്ഞു. . കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് […]

Kerala News

ലോകായുക്ത നിയമഭേദഗതി; മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്താത്തത് തെറ്റ് ; സിപിഐയുടെ എതിര്‍പ്പ് തുടരുന്നു

  • 28th January 2022
  • 0 Comments

ലോകായുക്ത നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ വിഷയത്തില്‍ എതിര്‍പ്പ് തുടർന്ന് സിപിഐ. 22 വര്‍ഷമായി നിലനിന്നിരുന്ന ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. . ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ […]

error: Protected Content !!