കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും
കുന്ദമംഗലം നിയോജകമണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീമിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് 27 -02 -2022 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും.പരിപാടിയിൽ മുഴുവൻ ജനങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ,മെഡിക്കൽ ഓഫിസർ ഡോ ഹസീനകരീം എന്നിവർ ആവിശ്യപ്പെട്ടു.