ചര്‍ച്ചില്‍ സൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍; കരാര്‍ 2025 വരെ
ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. സൗരവുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയില്‍ നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റെയിന്‍ബോ എഫ്സിയിലൂടെയാണ് സൗരവ് തന്റെ പ്രഫഷണല്‍ കരിയര്‍ തുടങ്ങുന്നത്. എടികെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സില്‍ ചേര്‍ന്നു. ഗതിവേഗമുള്ള ഊര്‍ജസ്വലനായ ഈ മിഡ് ഫീല്‍ഡര്‍, കഴിഞ്ഞ ഐ […]