Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 10th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്കിന്റെ ആസ്തികള്‍ പണയം വച്ച് 50 കോടിയോളം സമാഹരിക്കുമെന്നും കേരളാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ എത്ര പണം […]

Kerala News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മരിച്ച ഫിലോമിനയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി ബിന്ദു, മുഴുവന്‍ തുകയും കൈമാറി

  • 6th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപക തുക കൈമാറി മന്ത്രി ആര്‍ ബിന്ദു. മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് മന്ത്രി വീട്ടിലെത്തി നല്‍കിയത്. 21 ലക്ഷം രൂപ ചെക്ക് ആയും രണ്ടുലക്ഷം രൂപ പണമായുമാണ് കൈമാറിയത്. കരുവന്നൂര്‍ ബാങ്കില്‍ ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ച മുഴുവന്‍ തുകയും വീട്ടിലെത്തി നല്‍കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. എഴുപതുകാരിയായ ഫിലോമിന ജൂലായ് 26നാണ് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം […]

Kerala News

കരുവന്നൂർ ബാങ്കിന് 25 കോടി അനുവദിക്കും’പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആർ ബിന്ദു; പണം തിരികെ നൽകുന്നതിൽ വേഗതക്കുറവെന്ന് സിപിഐ

  • 29th July 2022
  • 0 Comments

കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു.തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു.മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തു.സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുന്നുണ്ട്.25 കോടി രൂപ ബാങ്കിന് അനുവദിക്കും. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ പണം നൽകാൻ തീരുമാനമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക […]

Kerala News

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത് 30ലക്ഷം;ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല ബാങ്കിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം

  • 27th July 2022
  • 0 Comments

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം. കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പലതവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഫിലോമിനയ്ക്ക് ഉണ്ടായിരുന്നത്. പണം […]

Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;മതിയായ തെളിവുകൾ ഇല്ല,സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

  • 19th June 2022
  • 0 Comments

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു ഉൾപ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക നടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു.അന്വേഷണം നടത്തിയതിന് ശേഷവുമാണ് ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിറക്കിയത്. കെ.ആർ.ബിനുവിന് പുറമേ, മുകുന്ദപുരം സീനിയർ ഓഡിറ്റർ ധനൂപ് എം.എസ്, തൃശ്ശൂർ അസിസ്റ്റന്റ് പ്ലാനിംഗ് രജിസ്ട്രാർ കെ.ഒ.പിയൂഷ് […]

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍

  • 25th August 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനോട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും നോട്ടീസ് […]

Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

  • 30th July 2021
  • 0 Comments

കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശ്ശൂർ പുറത്തിശ്ശേരി സ്വദേശി എംവി സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി .സിപിഎം നേതാക്കൾ പ്രതികളായ കേസ് രാഷ്ട്രീയ സമ്മർദ്ദം മൂലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. വലിയ സാമ്പത്തിക തിരിമറി ആയതിനാൽ സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണം. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയില്‍ പറയുന്നു.

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എട്ടുപേര്‍ക്കെതിരെ നടപടിയുമായി സിപിഐഎം

  • 27th July 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടിയെടുത്ത് സിപിഐഎം. എട്ടുപേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ എന്നിവെയാണ് തരം താഴ്ത്തിയത്. ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടി എടുത്തത്. മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രനെയും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും […]

error: Protected Content !!