വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് കെ സുരേന്ദ്രന്‍

  • 12th November 2020
  • 0 Comments

വരാന്‍ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് ശോഭയെന്നും പാര്‍ട്ടിയില്‍ വിഭാഗിയതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട്് പറഞ്ഞു. ‘ശോഭ സുരേന്ദ്രന്‍ ബി.ജെ.പിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ ഒരു കുടുംബമാണ്. ആ കുടുംബത്തില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. പക്ഷെ മാധ്യമങ്ങള്‍ പറയുന്നത് പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കമല്ല. അങ്ങനെ ഒരു സംഭവമേയില്ല. ശോഭ സുരേന്ദ്രന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ […]

‘മഹാഗഡ്ബന്ധന്‍ ട്രംപിന് പഠിക്കുന്നോ?’, ആര്‍.ജെ.ഡിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍, ബി.ജെ.പിക്ക് ട്രംപ് എപ്പോഴാണ് ശത്രുവായതെന്ന് സോഷ്യല്‍ മിഡിയ

  • 11th November 2020
  • 0 Comments

ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സഖ്യം വിജയിച്ചതിന് പിന്നാലെ ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചുകൊണ്ടായിരുന്നു പരിഹാസം. ‘മഹാഗഡ്ബന്ധന്‍ ട്രംപിന് പടിക്കുകയാണോ?’ എന്നായിരുന്നു സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുരേന്ദ്രന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ബി.ജെ.പിയുടെ വലിയ സുഹൃത്തായിരുന്ന ട്രംപ് എപ്പോഴാണ് ശത്രുവായതെന്നാണ് പലരും ചോദിക്കുന്നത്. ഓന്തിനെ പോലെ നിറം മാറുന്നതാണോ ബി.ജെ.പി നേതാക്കളുടെ സ്വഭാവമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. […]

‘അടുത്ത തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കും, അതിന്റെ സൂചനയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം’; കെ സുരേന്ദ്രന്‍

  • 10th November 2020
  • 0 Comments

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയായിരിക്കും. പശ്ചിമബംഗാളിലും അധികാരം പിടിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലും പ്രതിപക്ഷമെന്നത് സാങ്കേതികവുമാണ്. അഴിമതിക്കാരാണ് ഇരുപക്ഷത്തുമുള്ളതെന്ന് തെളിയുകയാണ്. എല്ലാ പ്രവചനങ്ങളും മറികടന്നുള്ള വിജയമാണ് ബീഹാറിലേതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സി.എം.രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. സി.പി.എം എന്തും ചെയ്യാന്‍ മടിക്കില്ലെന്നും തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് […]

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തര്‍ക്കള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബി.ജെ.പിയിലെ തര്‍ക്കള്‍ അവസാനിക്കുന്നില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍ കമ്മറ്റി ഇതുവരെ വിളിച്ചില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ വിമര്‍ശനം ഉയരുന്നതിനാലാണ് കോര്‍കമ്മറ്റി യോഗം ചേരാത്തത്. പരാതി പരിഹരിക്കാതെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് സുരേന്ദ്ര വിരുദ്ധ പക്ഷത്തിന്‍റെ ആവശ്യം. തങ്ങള്‍ക്കര്‍ഹമായ പ്രാതിനിധ്യം നല്‍കി കൊണ്ടുള്ള സമവായനീക്കം മാത്രമേ അംഗീകരികുകയുള്ളൂവെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍ പക്ഷം. അര്‍ഹമായ പ്രാതിനിധ്യം ഭാരവാഹിത്വത്തില്‍ നല്‍കണം. എങ്കില്‍ മാത്രമേ ഒത്തുതീര്‍പ്പിനൊള്ളൂവെന്നാണ് […]

ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം; സുരേന്ദ്രനെതിരെ കൂടുതല്‍ പേര്‍

  • 5th November 2020
  • 0 Comments

കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍. ശോഭ സുരേന്ദ്രനും പി എം വേലായുധനും പിന്നാലെ കെ പി ശ്രീശനും പരസ്യ വിമര്‍ശനമുന്നയിച്ചു. മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്നും പരാതികള്‍ പരിഹരിക്കണമെന്നും കെ പി ശ്രീശന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. ആദ്യം ശോഭ സുരേന്ദ്രന്‍ പിന്നെ പി എം വേലായുധന്‍ ഇപ്പോള്‍ കെ പി ശ്രീശന്‍. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന അസാധാരണ കാഴ്ചയാണ് സംസ്ഥാന ബിജെപിയില്‍. അതും തദ്ദേശഭരണ […]

സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി; കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍

  • 2nd November 2020
  • 0 Comments

സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും ദേശീയ സമിതിയംഗവുമായ പിഎം വേലായുധന്‍. കെ. സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താന്‍. തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് ശ്രദ്ധയില്‍ പെടുത്താന്‍ പലതവണ സുരേന്ദ്രനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കിയ മക്കളെ പോലെ ആണ് […]

‘സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനം കള്ളക്കടത്തിന് ഉപയോഗിച്ചു; കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം’; കെ. സുരേന്ദ്രന്‍

  • 31st October 2020
  • 0 Comments

സ്വര്‍ണക്കടത്തില്‍ പുതിയ ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെയാണ് സുരേന്ദ്രന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ആരോപണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനത്തില്‍ കള്ളക്കടത്ത് നടത്തിയത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം നോമിനിയായാണ് പി.എ. സ്‌പോട്‌സ് കൗണ്‍സിലില്‍ നിയമനം തരപ്പെടുത്തിയത്, യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശയില്‍ കോടിയേരി […]

പരസ്യമായി നേതൃത്വത്തിനെതിരെ; വിഴുപ്പലക്കലിന് നിന്നു കൊടുക്കില്ലെന്നും ശോഭ സുരേന്ദ്രന്‍

  • 29th October 2020
  • 0 Comments

ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്, പാര്‍ട്ടിയിലെ കീഴ്‌വഴക്കം ലംഘിച്ചുള്ള നടപടിയാണിതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. ആരുടേയും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെക്കാനും ഒരുക്കമല്ല. പൊതുരംഗത്ത് തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. വാളയാര്‍ കേസില്‍ സമരത്തിലുളള മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രന്‍ […]

Kerala News

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; സിപിഐഎം മറുപടി പറയണം: കെ. സുരേന്ദ്രന്‍

ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ രാഷ്ട്രീയമായും ധാര്‍മികമായും സിപിഐഎം മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കള്ളക്കടത്ത് സംഘത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന ഗൗരവകരമായ കുറ്റമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ മേല്‍ ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ശതകോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധം, ഹവാല ഇടപാടുകള്‍, മയക്കുമരുന്ന് കച്ചവടം, […]

Kerala News

‘കോവിഡ് രോഗികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനം’: കെ.സുരേന്ദ്രൻ

  • 23rd October 2020
  • 0 Comments

കേരളത്തില്‍ കോവിഡ് രോഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻപറഞ്ഞു. മരണനിരക്ക് കുറഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടിസ്ഥാനരഹിതമായ കാര്യമാണ്. സര്‍ക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂരില്‍ കോവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവിലാണ് കോവിഡ് രോഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല. […]

error: Protected Content !!