ഇന്ന് ലോക പരിസ്ഥിതി ദിനം ജീവൻ നില നിർത്താൻ പ്രകൃതിയെ സംരക്ഷിക്കാം
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് ജീവ ജാലങ്ങളുടെ നില നിൽപ്പിനു തന്നെ ആവശ്യകതയാണ്. പ്രകൃതിയിൽ ഇന്ന് നാം കാണുന്ന മാറ്റങ്ങൾ വർഷങ്ങളായി പ്രകൃതിയോട് കാണിക്കുന്ന അനാദരവിന്റെ തിക്ത ഫലമാണ്. പ്രളയവും വരൾച്ചയും ആരോഗ്യ പ്രശ്നങ്ങളും നാം വിളിച്ചു വരുത്തിയതെന്നു തന്നെ പറയാം. മലിനീകരണവും ,കാടുകൾവെട്ടി മാറ്റിയും, കുന്നുകൾ ഇടിച്ചു നിരത്തിയുമുള്ള ആധുനിക വികസനവും എല്ലാം തന്നെ നമ്മെ നാശത്തിലേക്ക് നയിച്ചു. തിരിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സൂചന കൂടിയാണ് ഈ പരിസ്ഥിതി ദിനം. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, […]