ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി;സംവിധായകനും ജോജുവിനും നോട്ടീസ്
ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി.ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയുടെ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനംഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]