National News

ജഹാംഗീർപുരിയിൽ എത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് പോലീസ്; ജനങ്ങളെ കണ്ടിട്ടേ പോകൂവെന്ന് ഡി.രാജ

  • 22nd April 2022
  • 0 Comments

ജഹാംഗീർപുരിയിലെ സംഘര്‍ഷ മേഖലയിലെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് ദില്ലി പൊലീസ്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി അടക്കമുള്ള നേതാക്കളാണ് സ്ഥലത്തെത്തിയത്. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം, ആളുകളുമായി സംസാരിക്കണം എന്നീ ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ടുവെച്ചത്.എന്നാൽ ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല. തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാഗ്വാദവുമുണ്ടായി.പിക്ക്‌നിക്കിന് വന്നതല്ല, ജനങ്ങളെ കാണാന്‍ വന്നതാണെന്ന് പോലീസിനോട് ഡി. രാജ പറഞ്ഞു. പൊലീസ് കെട്ടിയ കയർ കാണാനല്ല എത്തിയതെന്നും ദുരിതമനുഭവിക്കുന്നവരെ കാണാതെ മടങ്ങില്ലെന്നും […]

National News

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരും;ഉത്തരവിട്ടിട്ടും പൊളിക്കൽ തുടർന്നത് ഗുരുതരമെന്ന് സുപ്രീംകോടതി

  • 21st April 2022
  • 0 Comments

ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് അടിയന്തര ഇടപെടലിലൂടെ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍വി രമണ തടഞ്ഞിരുന്നു.കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ​ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു.ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്.ജഹാംഗീർപുരിയിലെ കെട്ടിടം […]

National News

ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

  • 20th April 2022
  • 0 Comments

ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് കേന്ദ്ര സേനയും എത്തിയിട്ടുണ്ട്.രാവിലെ കോടതി ചേര്‍ന്നയുടന്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജി നല്‍കാന്‍ നിര്‍ദേശിച്ച കോടതി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. നാളെ കേസില്‍ വിശദമവാദം കേള്‍ക്കും.

error: Protected Content !!