bussines Kerala Technology

നേട്ടങ്ങളുടെ നിറവിൽ കേരളത്തിൻ്റെ ഐടി മേഖല ; 2016-23 കാലയളവിൽ 62000 തൊഴിലവസരങ്ങൾ

  • 10th August 2023
  • 0 Comments

കേരളത്തിന്റെ ഐടി മേഖല മുൻപൊരിക്കലും കാണാത്ത നേട്ടങ്ങളിലേക്കാണ് കുതിക്കുന്നത്. 2016-23 കാലയളവിൽ 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. 2011-16 കാലയളവിൽ അത് 34,123 കോടി രൂപയായിരുന്നു. അക്കാലയളവിൽ 26000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016-23 കാലയളവിൽ 62000 തൊഴിലവസരങ്ങളാണുണ്ടായത്. ഐടി സ്പേയ്സിൽ 2016-11 കാലയളവിൽ ഉണ്ടായ വർദ്ധനവ് 4,575,000 ച.അടി ആയിരുന്നെങ്കിൽ 7,344,527 ച.അടി വർദ്ധനവാണ് 2016-23 കാലയളവിലുണ്ടായത്. ഐടി മേഖലയുടെ ഉണർവിന്റെ കാരണം എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കിയ നൂതന പദ്ധതികളാണ്. മികച്ച […]

National News

പുതിയ ഐ ടി മാർഗനിർദേശങ്ങളിൽ ആശങ്ക വേണ്ട; ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി

  • 20th June 2021
  • 0 Comments

പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്ന് കേന്ദ്രം അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരന് വേണ്ടി തന്നെയാണ് പുതിയ ഐടി ചട്ടം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി. പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട് ട്വിറ്ററിനും ഫേസ്ബുക്കിനും നിരന്തരം നോട്ടീസ് അയക്കുന്ന സാഹചര്യത്തിലേക്ക് കേന്ദ്രം കടന്നിരുന്നു പുതിയ ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയും അവകാശങ്ങൾ ഹനിക്കുന്ന തരത്തിലല്ല ഐടി ചട്ടങ്ങൾ. കഴിഞ്ഞ […]

Kerala

പ്രാഥമിക- കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് പ്രാദേശിക ആരോഗ്യസംവിധാനത്തില്‍ സുപ്രധാന പങ്ക് – മുഖ്യമന്ത്രി പിണറായി വിജയന്‍

ജില്ലയിലെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 102 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയവയില്‍ ജില്ലയിലെ 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയായി. കോവിഡ് […]

Kerala

മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യുമെന്ന് സൂചന

  • 12th July 2020
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ സർക്കാർ സസ്‌പെൻഡ് ചെയ്‌തേക്കുമെന്ന് സൂചന. നിർണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് സൂചനകൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് നടപടികളുണ്ടാവുകയെന്നാണ് വിവരം . കേസിന്റെ ഭാഗമായി ശിവശങ്കരന്റെ മൊഴി ഇന്ന് രേഖപെടുത്തിയേക്കും . സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നതായാണ് വിവരം. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കണ്ടിരുന്നു. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങളാണ്.

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ട് : കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണ കള്ള കടത്തിൽ ഐ ടി വിദഗ്തയ്ക്ക് പങ്കുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഓഫീസ് മാഫിയകളുടെ കൂടാരമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ ടി സെക്രട്ടറിയ്ക്ക് ഈ കള്ളക്കടത്തിൽ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. യു ഡി എഫിന്റെ കാലത്ത് സരിത എസ് നായരാണെങ്കിൽ പിണറായിയുടെ കാലത്ത് സ്വപ്ന സുരേഷാണെന്നും അദ്ദേഹം വിമർശിച്ചു. ഇനിയും കൂടുതൽ […]

Local News

വ്യാജമദ്യ വേട്ട തുടരുന്നു: കുരുവട്ടൂരിൽ നിന്നും 50 ലിറ്റർ വാഷ് കണ്ടെത്തി

കോഴിക്കോട്: കുരുവട്ടൂർ ഗേറ്റ് ബസാർ – കുരുവട്ടൂർ റോഡിൽ നിന്നും പട്ടർപാറക്കലിലേക്ക് പോകുന്ന ഇടവഴിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചത് കണ്ടെത്തി നശിപ്പിച്ചു.ചേളന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ക്രൈം രജിസ്റ്റർ ചെയ്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്സമെൻ്റ് ആൻറ് ആൻ്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമംഇല്ലാതാക്കിയത്. സി.ഇ.ഒ മാരായ ദീൻദയാൽ, ഷിബു,ഡ്രൈവർ സന്തോഷ്കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കുമെന്ന് […]

Local

ഡോക്സി ഡേ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കി ഉദ്ഘാടനം ചെയ്തു. പ്രളയജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മന്ത്രിയും കലക്ടറും ചടങ്ങില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയവ വഴി ഗുളികവിതരണം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മലിന ജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ […]

error: Protected Content !!