Kerala News

വ്‌ളോഗര്‍ റിഫയുടെ ദുരൂഹ മരണം; മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാന്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശം

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാന്‍ നിര്‍ദേശം നല്‍കി അന്വേഷണസംഘം. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല. ഇതേ തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ ആയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. […]

error: Protected Content !!